തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന് ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സുരേന്ദ്രന്റെ വാര്ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ ചേരുമെന്ന വിവരം ശ്രീധരനും ശരിവെച്ചു. വിജയയാത്രവേളയിലാകും ഇ ശ്രീധരന് പാര്‍ട്ടിയില്‍ ചേരുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന് പ്രതികരിച്ചു. ഒമ്പത് വര്‍ഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു.
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപിയുടെ വരവ് അനിവാര്യമെന്ന് ഇ.ശ്രീധരന് വ്യക്തമാക്കി. ഒമ്പതുവര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയപ്രവേശം. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന വിജയയാത്രയുടെ വേളയില്‍ ഇ.ശ്രീധരന് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കും.
അതേസമയം മെട്രോമാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നു കെ സുരേന്ദ്രൻ പറഞ്ഞു. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്പില് വയ്ക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടി പാര്‍ലമെന്റെറി ബോര്‍ഡാണ്. അവര്‍ സ്ഥാനാര്‍ത്ഥികളെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്.
Discussion about this post