ന്യൂഡല്‍ഹി: ഇ- കൊമേഴ്‌സ് ഭീമനായ ആമസോണ്‍ മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശ വിനിമയ നിയമം ലംഘിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചില മള്‍ട്ടി ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്ബനികളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവര്‍ക്കെതിരെ ആവശ്യമായ നടപടി ആവശ്യപ്പെട്ട് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണം നടക്കുന്നത്.
റീട്ടെയില്‍ ബിസിനസ്സുകളും ആമസോണുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണം നടത്തിയിരുന്നു. ഫ്യൂച്ചര്‍ റീട്ടെയില്‍ നിയന്ത്രിക്കാന്‍ യു എസ് ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യന്‍ കമ്ബനിയുടെ ലിസ്റ്റുചെയ്യാത്ത യൂണിറ്റുമായുള്ള കരാറിലേര്‍പ്പേട്ടത് ഫെമ, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ആമസോണ്‍ വക്താവ് വ്യക്തമാക്കിയത്. വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ, ആഭ്യന്തര വ്യാപാരത്തിന്റെ (ഡിപിഐഐടി) ഉന്നമനത്തിനായി വകുപ്പ് അടുത്തിടെ അയച്ച സന്ദേശമാണ് ഇ ഡിയുടെ പരിശോധനയ്ക്ക് വഴി തുറന്നത്.
പ്രമുഖ ഇ-കൊമേഴ്‌സ് കമ്ബനികളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ ഫെമ, എഫ്ഡിഐ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നല്‍കിയ നിവേദനവും ഇ ഡിക്ക് വാണിജ്യമന്ത്രാലയം കൈമാറിയിരുന്നു.
Discussion about this post