അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്, സൂറത്ത്, ഭാവ്നഗര്‍, ജാംനഗര്‍ എന്നീ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ്.
രണ്ട് പതിറ്റാണ്ടുകളായി കോര്‍പറേഷനുകള്‍ നിയന്ത്രിക്കുന്ന സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനും പുറമെ ആംആദ്മി പാര്‍ട്ടിയും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും മത്സരരംഗത്തുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നിവയും രംഗത്തുണ്ട്.
28-ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 55 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
Discussion about this post