ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അക്രമത്തിൽ പങ്കെടുത്ത ഇരുപത് പേരുടെ ചിത്രങ്ങൾ കൂടി പുറത്ത് വിട്ടു. അക്രമങ്ങളിൽ പങ്കെടുത്ത ഇരുനൂറ് പേരുടെ ചിത്രങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു.
അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിരിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്തവരാണ് ഇവരെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായും ഡല്‍ഹി പൊലീസ് അറിയിച്ചു. നിരവധി ട്രാക്ടറുകളിലും ബൈക്കുകളിലുമായി ആയിരക്കണക്കിന് അക്രമികളാണ് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടക്ക് സമീപം അക്രമം അഴിച്ചു വിട്ടത്. അക്രമികൾ പൊലീസിനെ ആക്രമിക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്ത പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു ഉൾപ്പെടെയുള്ളവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു.
Discussion about this post