പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് നാരായണ സ്വാമി സര്‍ക്കാരിന് സഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയായിരുന്നു സര്‍ക്കാര്‍ താഴെ വീണത്. രാജിവെച്ച നേതാക്കളില്‍ രണ്ട് പേര് ബിജെപിയില്‍ ചേര്‍ന്നു. മറ്റുള്ളവരും ഉടന്‍ ബിജെപിയില്‍ അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post