തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള കെഎസ്ഐഡിസി-ഇഎംസിസി ധാരണാപത്രവും റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് ‘അസെന്‍ഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിനു സാധുതയില്ലെന്നായിരുന്നു സര്‍ക്കാര്‍വാദം. മന്ത്രി ഇ.പി.ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
അതേസമയം, ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കമ്പനിയെക്കുറിച്ച് സര്‍ക്കാരിന് മികച്ച അഭിപ്രായമില്ല. കമ്പനിയെപറ്റി മുന്നറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് താന്‍ കണ്ടിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post