ഡല്‍ഹി: പശ്ചിമബംഗാളില്‍ ബി.ജെ.പിക്ക് വരാനിരിക്കുന്നത് ഗുജറാത്ത് മോഡല്‍ വിജയമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി വിജയ്രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ചാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാനായി. 44 സീറ്റുകളില്‍ മാത്രം ജയിച്ച കോണ്‍ഗ്രസ് തകര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു.
‘ ഗുജറാത്ത് വീണ്ടും ബി.ജെ.പിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുന്‍സിപ്പല്‍ കോര്പ്പറേഷന് വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘വികാസ് യാത്ര’ ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഇത് വ്യക്തമാക്കുന്നു. മോദിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ വികാസ് യാത്ര’ ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ് – അമിത് ഷാ പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പു ഫലങ്ങള്‍ തെറ്റിദ്ധാരണകളെ തകര്‍ക്കുന്നു. ലഡാക്ക് മുതല്‍ ഹൈദരാബാദും ഗുജറാത്തും വരെ ഇത് പ്രതിഫലിക്കുന്നു. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മമതാദീദിക്ക് ജനങ്ങള്‍ നല്കുന്ന ചാട്ടവാര്‍ കൊണ്ടുള്ള അടിയായിരിക്കും ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം. ജനം ആ ദുര്‍ഭരണത്തെ അത്രയും വെറുത്തിരിക്കുന്നു. ജയ്ശ്രീരാം വിളിയെ അപഹസിച്ച മമത, തിരഞ്ഞെടുപ്പിന് ശേഷം വിളിക്കാന്‍ പൊകുന്ന ജയ്ശ്രീരാം എന്നായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിലെ പല സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. പലയിടത്തും മൂന്നും നാലും സ്ഥാനങ്ങളിലുമായി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മപരിശോധന നടത്താന്‍ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറിലും തൂത്തുവാരിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.
Discussion about this post