കൊച്ചി: ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പു ജോലിയില്‍ കൊണ്ടുവരരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഭയരഹിതമായും നിഷ്പക്ഷമായും ജോലി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഒരുക്കം വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഉദ്യോഗസ്ഥന് പക്ഷപാതം കാണിെച്ചന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ആദ്യം നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യും. അയാള്‍ക്കെതിരെ നിയമ നടപടിയും സ്വീകരിക്കും. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പു സമയത്ത് ശ്രദ്ധയില്‍പെട്ടാല്‍ വരണാധികാരികള്‍ ഭീരുവായി ഇരിക്കാന്‍ പാടില്ല.
കമ്മീഷന് നിയമാവലി എല്ലാ ഉദ്യോഗസ്ഥരും വായിച്ചിരിക്കണം. ഉദ്യോഗസ്ഥര്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നല്‍കേണ്ടത്. മുഴുവന്‍ ഉദ്യോഗസ്ഥരും കോവിഡ് വാക്സിന് സ്വീകരിക്കണം.
താല്പര്യമില്ലാത്തവര്ക്ക് വാക്സിനേഷനില്‍ നിന്ന് ഒഴിവാകാം. എന്നാല്‍, ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാജരാകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post