തിരുവനന്തപുരം : പാർട്ടി ഓഫീസടക്കം ബി.ജെ.പിയിലേക്ക് പോയെന്ന പ്രചാരണത്തിന് തടയിടാൻ മറുവാദവുമായി സി.പി.എം . ബി.ജെ.പി അതങ്ങിനെ ആഘോഷിക്കേണ്ടെന്നും പാർട്ടി ഓഫീസ് കെട്ടിടം പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നയാളുടേതാണെന്നും പറഞ്ഞാണ് സി.പി.എമ്മിന്റെ തിരിച്ചടിച്ചുള്ള പ്രചാരണം. പാർട്ടി വിട്ടവരെല്ലാം പാർട്ടി പുറത്താക്കിയ താണെന്നും സി.പി.എം പറയുന്നു.
വിഴിഞ്ഞം തോട്ടത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയാക്കമ്മിറ്റി അംഗവുമായിരുന്ന മുക്കോല പ്രഭാകരൻ, വയൽക്കര മധു എന്നിവരടക്കം സി.പി.എമ്മിൽ സജീവമായിരുന്നവർ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. സി.പിഎം പ്രവർത്തകർ കൂട്ടമായി ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി.ജെ.പി.യുടേതായത്. അരിവാൾ ചുറ്റിക നക്ഷത്രവും ചെഗുവേരയുടെ ചിഹ്നവുമുൾപ്പെടെ എടുത്തുമാറ്റി അവിടെ കാവിയടിക്കുകയും താമരചിഹ്നവും കാവിപതാകയും സ്ഥാപിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ബംഗാളിൽ സി.പി.എം ഓഫീസുകൾ ബി.ജെ.പിയുടെ ഓഫിസായി മാറുന്നതിനോടുപമിച്ചായിരുന്ന പ്രചാരണം. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി.ജെ.പി ഓഫിസായി മാറിയത് വലിയ തോതിലാണ് പ്രചരിച്ചത്. വിഴിഞ്ഞത്ത് സി.പിഎം ‘അടപടലം’ ബി.ജെ.പിയിലേക്കെന്നാണ് സമൂഹമാധ്യമങ്ങൾ ഇതിനെ ആഘോഷിച്ചത്. ഇതോടെയാണ് പ്രതിരോധവുമായി സി.പി.എം രംഗത്തുവന്നത്.ബി.ജെ.പിയിലേക്ക് മാറിയ വയൽക്കരമധുവിന്റേതാണ് ഓഫീസ് കെട്ടിടമെന്നാണ് സി.പി.എം വിശദീകരണം.
മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മധു ബി.ജെ.പിയിലേക്ക് പോയതോടെ ഈ കെട്ടിടം ബി.ജെ.പി ഓഫീസാക്കി മാറ്റുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായാണ് സി.പി.എം വിശദീകരണം. ബി.ജെ.പിയുടേത് തരം താഴ്ന്ന പ്രചാരണവേലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പിഎം പ്രതിരോധം. ബ്രാഞ്ച് കമ്മിറ്റികളുടെ ഓഫീസുകൾ പലതും വാടകക്കാണെന്നും പാർട്ടിയുടെതെന്ന് പറയുന്ന ഓഫീസുകൾ വാടകക്കെടുത്താണ് ബ്രാഞ്ച് കമ്മിറ്റികൾ തങ്ങളുടെ പ്രവർത്തനം നടത്തുന്നതെന്നും സി.പി.എം ജില്ലാനേതാക്കൾ പറയുന്നു.
അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍
തിരുവനന്തപുരം കോർപ്പറേഷൻ മുല്ലൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയെന്നതിന് വിഴിഞ്ഞത്ത് മുക്കോലപ്രഭാകരനേയും വയൽക്കരമധുവിനെയും പാർട്ടി പുറത്താക്കിയതാണ്. പാർട്ടി പുറത്താക്കിയയാളുടെ കെട്ടിടത്തിൽ നിന്നും ചില പാർട്ടി അനുഭാവികളാണ് പാർട്ടിയുടെ തോരണങ്ങളുൾപ്പെടെ അഴിച്ചുമാറ്റിയത്. ഇതാണ് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതെന്നും ജില്ലാനേതാക്കൾ പറഞ്ഞു.
Discussion about this post