Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

by Brave India Desk
Feb 26, 2021, 02:13 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബയ്: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാറില്‍ നിന്ന് കണ്ടെടുത്ത കത്തിന്റെ ഉള്ളടക്കവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറുമൊരു ട്രെയിലര്‍ എന്നാണ് കത്തില്‍ എഴുതിരുന്നത്. ‘ ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണ്. ഇത് കൂട്ടിയോജിപ്പിക്കാത്ത സ്ഫോടക വസ്തുക്കളാണ്. അടുത്തവണ ഉറപ്പായും എല്ലാം ശരിക്കും ഫിറ്റുചെയ്ത് തരാം എന്നാണ് കത്തിന്റെ പൂര്‍ണ ഉള്ളടക്കം.

കാറില്‍ ഡ്രൈവര്‍ സീറ്റിനരികില്‍ മുംബയ് ഇന്ത്യന്‍സ് എന്നെഴുതിയ ബാഗില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. എന്നാല്‍ ഇവരില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.  സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്കോര്‍പിയോ മുംബയ് വിക്രോളിയില്‍ നിന്ന് മോഷ്ടിച്ചതാണ്. വാഹനം മോഷണംപോയെന്ന് കാണിച്ച്‌ ഉടമ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സ്കോര്‍പിയോയില്‍പിടിപ്പിച്ചിരുന്ന നമ്ബര്‍പ്ലേറ്റ് വ്യാജമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Stories you may like

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മുകേഷിന്റെ വീടിന് തൊട്ടടുത്ത് പാര്‍ക്ക് ചെയ്യാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ശക്തമായ സുരക്ഷ കാരണം ഇതിന് കഴിഞ്ഞില്ല.തുടര്‍ന്നാണ് കുറച്ചകലെ മാറ്റി കാര്‍ പാര്‍ക്കുചെയ്തത്. രണ്ടുമണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നു. ഇയാളെ കണ്ടെത്താന്‍ പ്രദേശത്തെ മുഴുവന്‍ സി സി ടി വികളും പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയില്‍ കാര്‍ കണ്ടെത്തി​യത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിന്‍ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ അഞ്ച് വ്യാജ നമ്പര്‍പ്ലേറ്റുകളും കത്തും കണ്ടെത്തിയത്.

നമ്പര്‍പ്ലേറ്റുകളില്‍ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്കോര്‍പിയോയുടെ നമ്പ റിന് സമാനമാണ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കാര്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിനും സുരക്ഷ കൂട്ടിയിട്ടുണ്ട്.

4,00,000 ചതുരശ്രയടി വിസ്തീര്‍ണമുളളതാണ് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബയിലെ ആന്റില. 27 നിലകളിലായാണുള്ളത് . 2012 മുതല്‍ അംബാനിയും കുടുംബവും ഇവി​ടെയാണ് താമസി​ക്കുന്നത്. ലോകത്തി​ലെ തന്നെ ഏറ്റവും വി​ലപി​ടി​പ്പുളള വീടുകളി​ല്‍ ഒന്നാണ് ഇത്

Tags: explosivesmukesh ambani
Share1TweetSendShare

Latest stories from this section

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

Discussion about this post

Latest News

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies