കൊച്ചി: കൊവിഡ് പ്രതിസന്ധി മൂലം യാത്രാ ദുരിതം നേരിട്ടിരുന്ന സാധാരണ യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണറെയില്‍വേ മാര്‍ച്ച് 15 മുതല്‍ ഇരുപത് മെമു സ്‌പെഷല്‍ ട്രെയിനുകള്‍ പുനരാരംഭിക്കും.
കേരളത്തിൽ സർവീസ് പുനരാരംഭിക്കുന്ന മെമു ട്രെയിനുകൾ:
06014 കൊല്ലം ആലപ്പുഴ 3.30- 5.45 (15 മുതല്‍)
06013 ആലപ്പുഴ- കൊല്ലം 17.20- 19-25 (17)
06016 ആലപ്പുഴ – ഏറണാകുളം 7.25- 9.00 (15)
06015 എറണാകുളം – ആലപ്പുഴ 15.40- 17.15 (17)
06018 എറണാകുളം – ഷൊര്‍ണ്ണൂര്‍ 17.35- 20.50 (15)
06017 ഷൊര്‍ണ്ണൂര്‍ – എറണാകുളം 3.30- 6.50 (17)
06023 ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ 4.30-9.10 (15)
06024 കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ 17.20- 22.55 (16)
പുതുതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ റൂട്ടുകളിൽ ആരംഭിക്കുന്നത് സ്പെഷ്യൽ മെമു സർവീസ് ആണ്. പരമ്പരാഗത പാസഞ്ചർ ട്രെയിനിന് പകരമാണ് ഇത്. അണ്‍റിസര്‍വ്ഡ് സപെഷ്യല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശയത്തിനാണ് ദക്ഷിണ റെയിൽവേ ഇതോടെ പരിഹാരം കാണുന്നത്.











