കൊച്ചി: സംസഥാനത്തെ പ്രശ്ന ബാധിത മേഖലകളില്‍ നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിന്യസിക്കാനുള്ള കേന്ദ്ര സേന എത്തി. മുപ്പത് യുണിറ്റ് ആണ് സംസഥാനത്ത് എത്തിയത്. കേന്ദ്ര സേന എറണാകുളം വടക്കന്‍ പറവൂരിലും കുന്നത്തുനാട്ടിലും റൂട്ട് മാര്‍ച്ചും നടത്തി.
കേരളത്തിലെ പ്രചാരണത്തിന് തിരിച്ചടിക്കും, ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ തടിതപ്പി
വടക്കന്‍ പറവൂരില്‍ കൂടുതല്‍ പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആണ് സംഘം റൂട്ട് മാര്‍ച്ച് നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലേക്കായി ആവശ്യപ്പെട്ടിരിക്കുന്നത് 125 കമ്പനി കേന്ദ്രസേനയെയാണ് . സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ്, തുടങ്ങിയവയില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്.
Discussion about this post