കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. നിലവില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ മാര്‍ച്ച് ഒന്നുവരെ അവിടെ തുടരുമെന്നാണ് സൂചന. കേരളത്തില്‍ ഇടതിനെതിരെയാണ് കോണ്‍ഗ്രസിന്റെ മത്സരമെങ്കിലും ബംഗാളില്‍ ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിക്കുന്നത്.
ദേശീയ തലത്തില്‍ ശക്തി കുറഞ്ഞുവരുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ അധികാരത്തില്‍ തിരികെയെത്തുക എന്നത് പ്രധാനമാണ്. അതുകൊണ്ടു തന്നെ രാഹുല്‍ റാലിയില്‍ പങ്കെടുത്താല്‍ ഇത് ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ ബിജെപി വാദമുന്നയിച്ചേക്കുമെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പാണ് രാഹുല്‍ പിന്മാറാന്‍ ഇടയാക്കിയത്.
ആകെ 193 സീറ്റുകളില്‍ 101 ഇടത്ത് ഇടതു പാര്‍ട്ടികളും 92 സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുക. മുഖ്യമായും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇത്തവണ ബംഗാളിലെ പോരാട്ടം. ഇതിനിടെ നിര്‍ണായക ശക്തിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടത്-കോണ്‍ഗ്രസ് സഖ്യം മത്സരിക്കുന്നത്.
Discussion about this post