ആലപ്പുഴ: പാകിസ്ഥാൻ അനുകൂല പ്രചാരണം നടത്തിയ കശ്മീർ സ്വദേശി ആലപ്പുഴയിൽ അറസ്റ്റിൽ. കശ്മീർ കുപ്വാര സ്വദേശി ഷായാണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് ഇയാളെ പിടികൂടിയത്.
ആലപ്പുഴ മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായ ഷാ. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലും ഇയാൾ നിരന്തരം പാകിസ്ഥാൻ അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും അനന്തര നടപടികൾ സ്വീകരിക്കുക. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
Discussion about this post