തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരേ കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സി.ബി.ഐ. തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്.
കേസന്വേഷണം വഴിതെറ്റിക്കാന്‍ സോബി ബോധപൂര്‍വം നുണ പറയുകയാണെന്നന്ന് സി.ബി.ഐ പറയുന്നു. 2018 സെപ്റ്റംബര്‍ 25-ന് ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിനു മുന്‍പ് ബാലഭാസ്കര്‍ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ സോബിയുടെ മൊഴി കളവാണെന്ന് അന്വേഷണസംഘത്തിനു വ്യക്തമായിരുന്നു.
Discussion about this post