ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. ഡോളര്‍ കടത്ത് കേസിലെ പ്രതി സന്തോഷ് ഈപ്പനെ അറിയത്തില്ലെന്ന് വിനോദിനി പറയുന്നു. സന്തോഷ് ഈപ്പന്‍ തനിക്ക് ഐ ഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് വിനോദിനി. സന്തോഷ് ഐ ഫോണ്‍ തന്നിട്ടില്ല. അയാള്‍ ആരാണെന്ന് പോലും അറിയില്ല. കസ്റ്റംസ് അയച്ചുവെന്ന് പറയുന്ന നോട്ടീസ് കിട്ടിയിട്ടില്ല- വിനോദിനി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ചായിരുന്നു കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
Discussion about this post