ചണ്ഡിഗഢ്: കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ആം ആദ്മി എംഎല്‍എ സുഖ് പാല് സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മയക്കുമരുന്ന് കടത്തല്‍, വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് സുഖ് പാലിനെതിരേ കളളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ന്നത്. ഇത്തരം സംഘങ്ങളുമായി സുഖ് പാലിന് ബന്ധമുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ട്രാന്സാക്ഷന് രേഖകളുമാണ് പ്രധാനമായും പരിശോധിക്കുകയെന്ന് എന്ഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ചണ്ഡിഗഡിലെ സുഖ് പാലിന്റെ സെക്ടര്‍ 5 മേഖലയിലെ വസതിയും ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്.
2019-ല്‍ പഞ്ചാബ് ഏകതാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് സുഖ് പാല് രൂപം നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍ പോലും ചുരുങ്ങിയ സമയത്തിനുളളില്‍ പാര്‍ട്ടിക്ക് യൂണിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്തു. 2017-ല്‍ ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ഖൈറ മത്സരിച്ച് വിജയിച്ചത്. രാവിലെ 7.30 ഓടെയാണ് പരിശോധന ആരംഭിച്ചത്.
Discussion about this post