ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മമതയുടെ ദുര്‍ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് സുവേന്ദു പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ അവസ്ഥ മറികടക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നീക്കം ചെയ്യണം. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യ കമ്ബനിയായി മാറി, അവിടെ ദീദീക്ക് മാത്രമേ സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയൂവെന്ന് സുവേന്ദു അധികാരി പറഞ്ഞു.
നന്ദിഗ്രാമിലാണ് സുവേന്ദു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. മമതാ ബാനര്‍ജിയെ താന്‍ തന്റെ നാട്ടില്‍ തോല്‍പ്പിക്കുമെന്നും സുവേന്ദു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മാര്‍ച്ച് മാസം 27 മുതല്‍ എട്ടു ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴുകോടി മുപ്പത്തിനാല് ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്.
Discussion about this post