തിരുവനന്തപുരം: സുരേഷ് ഗോപിക്ക് ന്യുമോണിയ. രോഗബാധിതനായ അദ്ദേഹം ചികിത്സയിലാണ്. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപിയും ഉണ്ടാകും എന്നാണ് സൂചന. ഇന്നാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തിൽ മാധ്യമ വാർത്തകളുണ്ട്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.
കേരള ഘടകം സമർപ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകുകയായിരുന്നു. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, വി വി രാജേഷ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം.











