മീററ്റ്: പാചകത്തിനിടെ ഭക്ഷ്യവസ്തുക്കളിൽ തുപ്പുന്നത് പതിവാകുന്നു. വിവാഹ വിരുന്നിൽ ഭക്ഷണത്തില്‍ തുപ്പിയിട്ട പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. മീററ്റില്‍ നിന്നും അറസ്റ്റിലായ സുഹൈൽ എന്ന പാചകക്കാരനെതിരെയാണ് കേസ്.
ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന് മുമ്പ് പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നത് രഹസ്യമായി ചിത്രീകരിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കിയ കേസിൽ രണ്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇബ്രാഹിം, അൻവർ എന്നിവരായിരുന്നു പിടിയായത്.
Discussion about this post