കൊല്ലം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ. കുടിശ്ശിക മുഴുവൻ തീർക്കാതെ ഇനി ഇന്ധനം നൽകാനാവില്ലെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്. കൊല്ലം സിറ്റി, റൂറല്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്കിയ വകയില്‍ കുടിശ്ശികയിനത്തില്‍ മൂന്നു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ കിട്ടാനുണ്ടെന്നാണ് സംഘടന പറയുന്നത്.
കൃത്യമായി പണം ലഭിച്ചില്ലെങ്കില്‍ അടുത്ത മാസംമുതല്‍ പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അസോസിയേഷന് അറിയിച്ചു. ഓയിൽ കമ്പനികൾക്ക് മുന്‍കൂര്‍ പണമടച്ചെങ്കില്‍ മാത്രമേ ഇന്ധനം പമ്പുടമകൾക്ക് ലഭിക്കുകയുള്ളൂ.പണമടയ്ക്കുന്നത് ഒരുദിവസം വൈകിയാല്‍ പിഴ അടയ്ക്കേണ്ടി വരും.
പ്രവര്‍ത്തന മൂലധനമില്ലാതെ പമ്പുടമകൾ വലയുന്ന സമയത്ത് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് കുടിശ്ശിക കൂടി ആയപ്പോള്‍ വന്‍ പ്രതിസന്ധിയാണെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post