തിരുവനന്തപുരം: കിഫ്ബിയുടെ പദ്ധതികളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി ആദായ നികുതി വകുപ്പും. കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും ആദായ നികുതി വകുപ്പ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും എത്ര നികുതി നല്‍കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പും കിഫ്ബിക്ക് മേൽ പിടിമുറുക്കുന്നത്.
Discussion about this post