തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്ന സിപിഎം പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുന്നു. സി.പി.എം ചാവടിമുക്ക് ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. സി.ഐ.ടി.യു തൊഴിലാളിയായ രാജന്‍, എസ്.യു.ടി കോര്‍ഡിനേറ്റര്‍ ശാന്ത.കെ.നായര്‍, ശാന്ത ഷണ്മുഖം എന്നിവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്നുമാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ഇവരെ ഷാൾ അണിയിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. സിപിഎം വിട്ട് നിരവധി നേതാക്കളും പ്രവർത്തകരും സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് തിരുവനന്തപുരത്തും അടുത്തയിടെ ബിജെപിയിൽ ചേർന്നിരുന്നു.
സി.പി.എം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ പ്രവര്‍ത്തകരും അടുത്തയിടെ ബിജെപിയിൽ ചേർന്നിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപി ഓഫീസ് ആയി മാറിയത് വാർത്തയായിരുന്നു.












