മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താൻ ചികിത്സ ആരംഭിച്ചതായി സച്ചിൻ അറിയിച്ചു. സ്വയം നിരീക്ഷണം തുടരുകയാണെന്നും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് കൊവിഡിനെതിരെ പൊരുതുകയാണെന്നും സച്ചിൻ അറിയിച്ചു.
— Sachin Tendulkar (@sachin_rt) March 27, 2021
വീട്ടിൽ മറ്റുള്ളവരുടെയല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നും എല്ലാ മുൻകരുതലുകളും പാലിച്ച് ക്വാറന്റീൻ തുടരുകയാണെന്നും സച്ചിൻ വ്യക്തമാക്കി.










