തിരുവനന്തപുരം: ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
“കടകംപളളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്”- സിതാറാം യെച്ചൂരി പറഞ്ഞു.
സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
Discussion about this post