തിരുവനന്തപുരം : ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കിയ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടീസ് നൽകിയിരുന്നത്.
ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് നല്കിയ മറുപടിയും, മാധ്യമങ്ങള്‍ക്ക് കസ്റ്റംസ് വിവരങ്ങള്‍ കൈമാറിയതും അവഹേളനപരമാണെന്ന് നോട്ടിസില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസില്‍ സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം നല്കിയ പരാതിയിലാണ് എത്തിക്സ് കമ്മിറ്റിയുടെ നടപടി. അതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ കസ്റ്റംസ് നല്കിയ മറുപടി നിയമസഭയെ അവഹേളിക്കുന്നതാണെന്നും സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും പ്രിവിലേജ് കമ്മിറ്റി വിലയിരുത്തി.
ബംഗാളിൽ തെരെഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ മറുപടിക്ക് സമയം നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
Discussion about this post