പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ടയിലെ കുമ്പഴയിലാണ് കഴിഞ്ഞ ദിവസം അഞ്ചു വയസുകാരി രണ്ടാനഛന്റെ മര്‍ദനമേറ്റ് മരിച്ചത്.
കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ ഇതിനിടയില്‍ രാത്രിയോടെ പോലിസിനെ വെട്ടിച്ച് ഓടിപ്പോയിരുന്നു.
ഇന്നലെ ചാടിപ്പോയ പ്രതിയെ അഞ്ചരയോടെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോള്‍ ഇറങ്ങിയോടിയെന്നാണ് പോലീസ് പറയുന്നത്.












