കണ്ണൂര്‍: പാനൂരില്‍ നാദാപുരം മോഡല്‍ വര്‍ഗീയ സംഘര്‍ഷത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ തീവ്രവാദികളായ ഒരു വിഭാഗം വ്യാപക അക്രമങ്ങള്‍ നടത്തിയതെന്നും സി.പി.എം നേതാവ് പി. ജയരാജന്‍. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് ‘സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയല്‍’ നിയമം പ്രയോഗിച്ച് പൊലീസ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം – പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പാനൂരില്‍ മുസ്ലിം ലീഗ് ക്രിമിനലുകള്‍ കഴിഞ്ഞ ദിവസം വ്യാപക അക്രമമാണ് നടത്തിയത്. നിരവധി പാര്‍ട്ടി ഓഫിസുകളും കടകളും വീടുകളും കത്തിച്ചു. സി.പി.ഐ.എം അനുഭാവികള്‍ പോലുമല്ലാത്ത ആളുകളെയും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഇത് ‘സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയല്‍’ നിയമം പ്രയോഗിച്ച് പൊലീസ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.
ലീഗ് നേതൃത്വത്തിന്‍റെ സമ്മതത്തോടെയാണ് ഈ അക്രമങ്ങള്‍ നടന്നിട്ടുള്ളത്. കാരണം കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ സംഘത്തെ ലീഗുകാര്‍ ആക്രമിച്ചപ്പോള്‍ കൂത്തുപറമ്ബിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ലീഗ് നേതാവുമായ പൊട്ടങ്കണ്ടി അബ്ദുല്ല പറഞ്ഞത് ‘അവര്‍ക്ക് രണ്ട് കിട്ടട്ടെ’ എന്നായിരുന്നുവെന്ന് ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. പാനൂരില്‍ നാദാപുരം മോഡല്‍ വര്‍ഗീയ സംഘര്‍ഷത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ തീവ്രവാദികളായ ഒരു വിഭാഗം വ്യാപക അക്രമങ്ങള്‍ നടത്തിയത്.
ഇത്തരം പ്രവണതകള്‍ തടയാന്‍ ലീഗ് നേതൃത്വം ഇടപെടണം. ഇന്നിപ്പോള്‍ നാദാപുരം സ്വദേശികളായ അഞ്ച് ക്രിമിനലുകള്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അതേസമയം, കണ്ണൂരില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോവുകയാണ് യു.ഡി.എഫ് നേതാക്കള്‍ ചെയ്തത്. ഇത് സമൂഹത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ്.
Discussion about this post