ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചെങ്കിലും രോഗംബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1.28 ശതമാനമായി കുറഞ്ഞെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്.
ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളില്‍ 0.46 ശതമാനം വെന്റിലേറ്ററുകളിലും 2.31 ശതമാനം ഐസിയുവിലും 4.51 ശതമാനം ഓക്സിജന്‍ പിന്തുണയോടെയുമാണെന്നും ഹര്ഷവര്ധന് പറഞ്ഞു.
കൊവിഡ് വാക്സിനേഷന് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ 94,334,262 വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 3,691,511 ഡോസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിന്റെ വിതരണത്തിലും അമേരിക്കയെ പിന്തള്ളി ഇന്ത്യയാണ് മുന്നേറുന്നത്. 89 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസും 54 ലക്ഷത്തിലധികം പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്കിക്കഴിഞ്ഞിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരും ഫീല്‍ഡ് ലെവല്‍ തൊഴിലാളികളിലുമായി 98 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസും 45 ലക്ഷത്തിലധികം പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്കിക്കഴിഞ്ഞിട്ടുണ്ട്.
കൂടാതെ ഇന്ത്യ 84 രാജ്യങ്ങളിലേക്ക് ഇതിനകം കൊവിഡ് വാക്സിന് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതുവരെയും 6.45 കോടി ഡോസ് വാക്സിനാണ് മറ്റു രാജ്യങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതില്‍ 25 രാജ്യങ്ങളില്‍ കമേഴ്സ്യല്‍ കരാര്‍ അനുസരിച്ചും 39 രാജ്യങ്ങളിലേക്ക് കോവാക്സ് സംവിധാനത്തിലൂടെയുമാണ്.
Discussion about this post