ചെന്നൈ: തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച പിഎസ്ഡബ്ല്യു മാധവ റാവു കൊറോണ ബാധിച്ച് ഇന്ന് രാവിലെ മരിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മാധവ റാവുവിന്റെ മരണത്തില്‍ എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് ദുഃഖം രേഖപ്പെടുത്തി. മാധവ റാവുവിന് പ്രചാരണത്തിന്റെ ഒടുവിലെ ദിവസങ്ങളില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹം ജയിച്ചാല്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. തമിഴ്‌നാട്ടിലെ 38 ജില്ലകളിലായുള്ള 234 മണ്ഡലങ്ങളില്‍ ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്.








