ഡല്‍ഹി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായുള്ള ചര്‍ച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.
ഗംഗാ നദീതീരത്ത് നടക്കുന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഒത്തുചേരുന്നത്. രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ വര്ധിക്കുന്നതിനിടെയില് കൂംഭമേള നടത്തിയത് വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്.
ഉത്തരാഖണ്ഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച മാത്രം 1,925 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഹരിദ്വാറില്‍ രണ്ട് ദിവസത്തിനിടെ 1,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
Discussion about this post