ആലപ്പുഴ: പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കാമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി .സിപിഎമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യയമല്ല. സിപിഎമ്മിനോട് അയിത്തമില്ലെന്നും തുഷാര്് വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകും. ബിജെപിയലേക്കോ, യൂഡിഎഫിലേക്കോ, എള്ഡിഫിലേക്കോ പുതിയ പാര്‍ട്ടി പോകുമോ എന്ന് പറയാനാകില്ല. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് എന്‍എസ്എസുമായി ചര്‍ച്ച നടത്തും. നായര്‍ സമുദായം കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്ത സാഹചര്യമാണ് ഉള്ളത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതുമാി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ എസ്എന്‍ഡിപി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.
Discussion about this post