ഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. സര്‍ജിക്കല്‍ മാസ്കോ, ഡബിള്‍ ലെയര്‍ മാസ്കോ നിര്‍ബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു.
ലോകത്തേറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് ഇന്ന് രാവിലെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് രാവിലെ വന്ന റിപ്പോര്‍ട്ട്. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2,61,500 പേര്‍ക്ക് ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
Discussion about this post