കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. രണ്ട് ലക്ഷം രൂപ കളവ് പോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസില്‍ നിന്നാണ് പണം മോഷണം പോയിരിക്കുന്നത്.
പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 1,95,600 രൂപ കവര്‍ന്നു. ഇത്രയും സുരക്ഷയുള്ള ജയിനുള്ളില്‍ കവര്‍ച്ച നടന്നത് പോലീസിനെയും ജയില്‍ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.
പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. പരിചയ സമ്പന്നരായ മോഷ്ടാക്കൾക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്. ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കന്‍ കബാബ്, ചിക്കന്‍ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയിരിക്കുന്നത്.











