മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് പുന:പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
മലപ്പുറത്തെ ആരധനാലയങ്ങളിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മലപ്പുറത്തെ മതനേതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തരവ് പുനപരിശോധിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/collectormalappuram/posts/4271569409555133
അതേസമയം വിഷയത്തിൽ പ്രതിഷേധം കനക്കുകയാണ്. തൃശൂര്‍പൂരം വേണ്ട എന്ന ഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയ അഭിനവ കൊവിഡ് പോരാളികളായ അവരോധിത സാംസ്കാരിക നായകന്മാരുടെ മൗനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
Discussion about this post