ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കണമെന്ന ആഹ്വാനവുമായി ചാള്‍സ് രാജകുമാരന്‍. ‘കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും’-ചാള്‍സ് രാജകുമാരന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്‌നേഹമുണ്ടെന്നും രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ടെന്നും ചാള്‍സ് രാജകുമാരന്‍ പറഞ്ഞു.
Discussion about this post