കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 36 ഗ്രാം എം ഡി എം എയുമായി പുതിയങ്ങാടി സ്വദേശി നൈജിൽ അറസ്റ്റിൽ. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് സിറ്റിയിൽ ലഹരി മാഫിയകൾ പിടിമുറുക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുമ്പ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെയും കോഴിക്കോട് നഗരത്തിലെ ലോഡ്ജുകളും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
ബംഗലൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൂടുതലായും നഗരത്തിൽ എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












