Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്; സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്.” കുമ്മനം രാജശേഖരന്‍

by Brave India Desk
May 6, 2021, 09:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിളയാട്ടമാണ്. 16 ഓളം ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പലരും പലായനം ചെയ്യുകയാണ്. ഈ അവസരത്തില്‍ സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുന്നതിനെ  ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.

‘ബംഗാളിലെ പീഢിതരോട് ഐക്യദാര്‍ഢ്യം. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചോരക്കളിയുടെയും കൊലയുടെയും വാര്‍ത്തകളാണ് ബംഗാളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാഹന വ്യൂഹവും അക്രമത്തിനിരയായി. 16 -ല്‍ പരം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒട്ടനവധിപേര്‍ക്കു പരിക്കേറ്റു, വീട് നഷ്ടപ്പെട്ടു. കൊലവിളി ഉയര്‍ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്വൈരവിഹാരം നടത്തുന്നു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ബംഗാളിന്‍റെ വിലാപമാണ് അവിടുത്തെ തെരുവ് വീഥികളില്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നത്. നിരപരാധികളായ ഒട്ടേറെ പേരെ ഭീകരവാദികള്‍ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നു. പീഡിപ്പിക്കപ്പെട്ടതു മൂലം അവശരായി നിലം പതിക്കുന്നു. ഒരു വശത്ത് വംഗദേശത്തിന്‍റെ വിരിമാറ് വെട്ടിപിളര്‍ന്നു ഭീകരനൃത്തം ചവിട്ടുന്ന ജിഹാദി -ടി.എം.സി. അക്രമികള്‍. മറ്റൊരു വശത്ത് കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്ന ഭരണകൂടം. ഇതിനു രണ്ടിനുമിടയില്‍ നെഞ്ചുപൊട്ടി നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിര്‍ദ്ധന കുടുംബങ്ങള്‍.

മനസാക്ഷി ഇല്ലാത്ത ടി.എം.സി ഗുണ്ടകളുടെ തേരോട്ടത്തില്‍ സര്‍വതും നഷ്ടപ്പെട്ട് നാട് വിടുന്ന നിസഹായരായ സഹോദരങ്ങള്‍, ബംഗാളിന്‍റെ ഇന്നത്തെ ഈ ദുരിത കാഴ്ചകള്‍ മനുഷ്യത്വമുളള ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ഷന്‍ കാലമായതിനാല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ അധീനതയിലാണ് ആഭ്യന്തരവകുപ്പ് എന്നതിനാലാണ് അക്രമം തടയാന്‍ കഴിയാത്തതെന്ന മമതയുടെ വിശദീകരണം അടിസ്ഥാന രഹിതമാണ്‌.

മുഖ്യമന്ത്രി എന്ന നിലയില്‍ ഏതു അടിയന്തിര സാഹചര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കാനുളള അവകാശവും അധികാരവും സര്‍ക്കാരിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച്‌ അക്രമികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം.

സാംസ്കാരിക നായകന്മാരുടെ കാതടപ്പിക്കുന്ന മൗനം ആപത്കരവും പരിഹാസ്യവുമാണ്. കത്വയിലും ഹത്രാസിലും ഓടിയെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും എവിടെയോ ഒളിച്ചിരിക്കുന്നു. അവരുടെ കപട മുഖം ഇപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നു.

എല്ലാ ജനാധിപത്യ സ്നേഹികളും മനുഷ്യസ്നേഹികളും ഈ അക്രമത്തിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കാനും മനസാക്ഷി ഉണര്‍ത്താനും അടിയന്തിരമായി രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

Tags: westbengal attackkummanam rajesekharan
Share9
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies