ഡൽഹി : അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്. ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, ഛോട്ടാ രാജന് അന്തരിച്ചിട്ടില്ലെന്നും ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും കാണിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി അധികൃതര്‍ പുറത്തിറക്കി . ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയിൽ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്.
Discussion about this post