ഡൽഹി: രാജ്യത്ത് നേരിയ ആശ്വാസം പകർന്ന് പ്രതിദിന കൊവിഡ് കണക്കുകൾ. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ താഴ്ന്ന് തന്നെ തുടരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേര് കോവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരില്‍ 1.97 കോടിയിലേറേ പേര് ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,10,525 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
കൊവിഡ് ബാധിച്ച് ഇതിനോടകം 2,58,317 പേർ മരിച്ചു. പ്രതിദിന രോഗികളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കഴിഞ്ഞ ദിവസം 46,781 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ 50.21 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഡല്‍ഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ.
രാജ്യത്ത് ആകെ 17,72,14,256 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post