ഡൽഹി: രാജ്യത്ത് നേരിയ ആശ്വാസം പകർന്ന് ഇന്നത്തെ കൊവിഡ് കണക്കുകൾ. മരണനിരക്കിലും പ്രതിദിന രോഗബാധയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,43,144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4000 പേർ മരിച്ചു. 3,44,776 പേര്‍ രോഗമുക്തി നേടി.
അതേസമയം കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,40,46,809 ആണ്.
കേരളത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 39995 പേര്‍ക്കാണ്. സംസ്ഥാനത്തെ ആകെ മരണം 6150 ആണ്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 49.79 ശതമാനവും കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.








