സിംഗപൂർ: ഇന്ത്യൻ വംശജനായ അർജൻ സിംഗ് ഭുള്ളാർ എം എ ലോക ചാമ്പ്യൻ. ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഭള്ളാർ. ദീർഘകാലം ഹെവി വെയ്റ്റ് ചാമ്പ്യനായിരുന്ന കുംഗ് ബ്രാൻഡൻ ദി ട്രൂത്ത് വേരയെയാണ് അർജൻ പരാജയപ്പെടുത്തിയത്.
തനിക്ക് ഉറച്ച പിന്തുണ നൽകിയ ആരാധകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. എന്തെങ്കിലും നേടാൻ ആഗ്രഹിച്ച് ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയാൽ ആർക്കും നമ്മെ തടയാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ട് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഭുള്ളാർ വിജയം നേടിയത്. ലോകമെമ്പാടും ആരാധകരുള്ള കായിക വിനോദമാണ് മിക്സഡ് മാർഷ്യൽ ആർട്സ് എന്ന എം എം എ.
Discussion about this post