ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് കൊവിഡ് വ്യാപനം വീണ്ടും കുറയുന്നത്. ഇന്നലെ 2,67,334 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,54,96,330 ആയി. ഇന്നലെ മാത്രം 3,89,851 പേർ രോഗമുക്തരായി. ആകെ 2,19,86,363 പേർ രോഗമുക്തി നേടി. സജീവ രോഗികൾ 32,26,719 ആണ്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ ലഭ്യമാക്കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13% ആണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 1.8 ശതമാനത്തിനുമാത്രമേ ഇതുവരെ രോഗബാധയേറ്റിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഇന്നലെ 4529 പേർ കോവിഡ് ബാധിച്ചു മരിച്ചു. മരണനിരക്ക് ഉയരുന്നതിൽ ആശങ്കപ്പെടാനില്ലെന്നും ഒരാഴ്ചത്തെ ഇടവേളയിൽ ഉണ്ടായ മരണങ്ങളാണ് ഇവയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതു വൈകുന്നതാണെന്നും സംസ്ഥാനങ്ങൾ വിശദീകരിക്കുന്നു.









Discussion about this post