Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൃഷിവളത്തിന് 140 ശതമാനം സബ്‌സീഡി; കര്‍ഷകര്‍ക്ക് സബ്‌സീഡി നൽകാൻ 95,000 കോടി; കര്‍ഷകര്‍ക്ക് തുണയുമായി കേന്ദ്രം

by Brave India Desk
May 20, 2021, 11:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: പുതിയ കാര്‍ഷിക നിയമം എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് തുണയായി വളത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്‌സീഡി 140 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ വളത്തിന് വില കൂടിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് നേരത്തേ വാങ്ങിയ അതേ വിലയ്ക്ക് തന്നെ തുടര്‍ന്നും വളം കിട്ടും. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ തന്നെ വിലയിരുത്തല്‍.

കര്‍ഷകര്‍ക്ക് സബ്‌സീഡി നല്‍കുന്നതിനായി സര്‍ക്കാര്‍ 14,775 കോടി രൂപ കൂടുതലായി നല്‍കും. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച മൊത്തം തുക 95,000 കോടിയായിട്ടാകും ഉയരുക. കര്‍ഷകര്‍ക്കായി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

പുതിയ തീരുമാനത്തോടെ കര്‍ഷകര്‍ക്ക് ഓരോ വളംചാക്കിലും 1200 രൂപ വീതം സബ്‌സീഡി കിട്ടും. നേരത്തേ സബ്‌സീഡി തുക 500 ആയിരുന്നു. ഡി അമോണിയം ഫോസ്‌ഫേറ്റ് നിലവില്‍ ആഗോളമായി ലഭിക്കുന്നത് 2400 രൂപയ്ക്കാണ്. സബ്‌സീഡി കേന്ദ്രം നല്‍കുന്നതോടെ നേരത്തേ വാങ്ങിയ 1200 രൂപയ്ക്ക് തന്നെ കര്‍ഷകര്‍ക്ക് ഒരുചാക്ക് വളം വാങ്ങാനാകും.

ചരിത്രപരമായ തീരുമാനം എന്നാണ് കേന്ദ്രം നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിഎപി കിട്ടിയത് ബാഗിന് 1700 രൂപയ്ക്കായിരുന്നു. അന്നും കേന്ദ്രം 500 രൂപ സബ്‌സീഡി നല്‍കിയതിനാല്‍ അപ്പോഴും കര്‍ഷകര്‍ക്ക് വളം 1200 രൂപയ്ക്ക് തന്നെ കിട്ടി. അടുത്തിടെ അമോണിയയ്ക്കും ഫോസ്‌ഫെറിക് ആസിഡിനും അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതോടെ ഡി അമോണിയം ഫോസ്‌ഫേറ്റ് വില 60 – 70 ശതമാനമാണ് കൂടിയത്. ഇതോടെ വളത്തിനും അന്താരാഷ്ട്ര വേദിയില്‍ വില വലിയ രീതിയില്‍ കൂടുകയും ചാക്കിന് 2,400 ആകുകയും ചെയ്തു. 500 രൂപ കേന്ദ്രം സബ്‌സീഡി നല്‍കിയിട്ടും 1900 രൂപയ്ക്കാണ് കച്ചവടക്കാര്‍ വില്‍പ്പന നടത്തിയത്. ഇതോടെയാണ് 1200 രൂപ സബ്‌സീഡി നല്‍കാന്‍ കേന്ദ്രം തീരുമാനം എടുത്തത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വളത്തിന് വില ഉയരുമ്പോള്‍ സബ്‌സീഡി നല്‍കാന്‍ തീരുമാനം എടുത്തത്. ഫോസ്ഫറിക് ആസിഡ്, അമോണിയ തുടങ്ങി വളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വേദിയില്‍ ഉയരുന്നത് കൊണ്ടാണ് വളത്തിന് വില കൂടുന്നതെന്ന് യോഗം വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില എത്ര ഉയര്‍ന്നാലും കര്‍ഷകര്‍ക്ക് പഴയ വിലയില്‍ തന്നെ വളം കിട്ടുമെന്ന് പ്രധാനമന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ അക്ഷയ ത്രിതീയയില്‍ 20,667 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നാലെ വരുന്ന മറ്റൊരു പ്രധാന തീരുമാനമാണ് ഇത്.

കര്‍ഷകസമരത്തോട് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന സമീപനത്തെ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഏഴു മാസമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

Tags: central governmentfarmers budgetfarmers susidy
Share4
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

Latest News

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies