ഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രോഗം പടരുന്ന പശ്ചാത്തലത്തില്‍ ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി കേന്ദ്രസര്‍ക്കാർ. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ നിര്‍ദേശിച്ചു.
രാജ്യത്ത് കോവിഡ് മുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത് ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് 90 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരണം. ബ്ലാക്ക് ഫംഗസ് ബാധയേറ്റവരുടെയും ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്നവരുടെയും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ബ്ലാക്ക് ഫംഗസ് ബാധ നിരീക്ഷിക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സ നല്‍കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളജുകളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. രോഗികള്‍ കൂടിയ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post