മെൽബൺ: കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓസ്ട്രേലിയയിൽ നിന്ന് അര ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ എത്തിച്ചു. .കേരള ഹിന്ദു സൊസൈറ്റി മെൽബൺ ( കെഎച്ച്എസ്എം) മുൻകൈ എടുത്ത് സമാഹരിച്ചതാണ് ഈ ഫെയ്സ് ഷീൽഡുകൾ.
ഏകദേശം 34 ലക്ഷം രൂപ കൊറിയർ ചാർജ് വേണ്ടെന്ന് വച്ച് ഡിഎച്ച്എൽ കൊറിയർ സർവീസ് ഇവ സൌജന്യമായി തിരുവനന്തപുരത്ത് എത്തിക്കും. വിക്ടോറിയയിലെ സാസ്ക്കാരിക വകുപ്പ് മന്ത്രി റോസ് സ്പെൻസ് എം.പി മാസ്ക് ഡിഎച്ച്എൽ അധികൃതർക്ക് കൈമാറി.
ഹിന്ദു സൊസൈറ്റി പ്രസിഡണ്ട് ജയകൃഷ്ണൻ കരിമ്പാലിൽ,വൈസ് പ്രസിഡണ്ട് വിവേക് ശിവരാമൻ,സെക്രട്ടറി പ്രദീപ് ചന്ദ്ര, ഉപദേശക സമിതി അംഗങ്ങളായ സുകുമാരൻ പുള്ളോക്കിൽ, ഗിരീഷ് ആലക്കാട്ട്,എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ഓം പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരള ഹിന്ദു സൊസൈറ്റി മെൽബൺ ( കെഎച്ച്എസ്എം) നേതൃത്വത്തിൽ അമേരിക്കയിൽ നിർമ്മിച്ച രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇന്ത്യൻ നാവികസേനയ്ക്ക് നേരത്തെ കൈമാറിയിരുന്നു.








