ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. മെയ് 31 നാണ് സര്‍വീസ് പുനരാരംഭിക്കുക. ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്കാണ് ആദ്യ സര്‍വീസ്. ജൂലൈ 31വരെയുള്ള സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും വി.മുരളീധരന് വ്യക്തമാക്കി.
2021 മെയ് ഒന്നാം തിയ്യതിയോ അതിനുശേഷമോ വിസ അനുവദിച്ചവക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്. ക്വാറന്റൈന് ഉള്‍പ്പെടെ യാത്രക്കാര്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post