ചെന്നൈ: തോർത്ത് മാത്രമുടുത്ത് ഓൺലൈൻ ക്ലാസിൽ പ്രത്യക്ഷപ്പെടുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ചെന്നൈ കെ കെ നഗർ പി എസ് ബി ബി സ്കൂളിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
അധ്യാപകനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ എത്താറുണ്ടെന്നും തങ്ങൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.









