ടോമിന് ജെ. തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എം.ഡി സ്ഥാനത്ത് നിന്നും മാറ്റി. മനുഷ്യാവകാശ കമ്മീഷന് അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു. ഒരു വര്‍ഷമാണു കാലാവധിയെന്ന് ഉത്തരവില്‍ പറയുന്നു.
വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് നിയമനം. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളയാളാണ് ടോമിന് ജെ. തച്ചങ്കരി. ഈ സാഹചര്യത്തിലാണ് പൊലീസ് സംവിധാനത്തിലേക്കുള്ള മടക്കം.
വിജിലന്‍സ് ഡയറക്ടറുടേതിന് സമാന തസ്തിക മനുഷ്യാവകാശ കമ്മീഷനില്‍ സൃഷ്ടിക്കുന്നതോടെ തച്ചങ്കരിയും നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറും പൊലീസ് മേധാവി സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുള്ളവാരായി മാറും.
Discussion about this post