കണിച്ചുകുളങ്ങര: ഈ മാസം മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാഷ്ട്രീയ സാഹചര്യവും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാനല്ല കൂടിക്കാഴ്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഈഴവരും തീയരുമില്ലാതെ സി.പി.ഐ.എം. ഇല്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്നാല്‍ ഇതു തിരിച്ചറിഞ്ഞിട്ടും തങ്ങളെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നെന്നും, പക്ഷേ പട്ടികജാതിപട്ടികവര്ഗക്കാരായ പിന്നാക്കക്കാരോട് ആ സര്‍ക്കാര്‍ നീതി കാട്ടിയില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി പാര്‍ട്ടിയുണ്ടാക്കുമെന്നു പറഞ്ഞപ്പോള്‍ സി.പി.ഐ.എം സംഘടിതമായി എതിര്‍ക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്പാര്ട്ടിയുണ്ടാക്കുമെന്നു പറഞ്ഞ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ മിണ്ടിയില്ല. തങ്ങള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് മോദിക്ക് അധികാരം കിട്ടിയതെന്നു പറഞ്ഞ സമുദായത്തോടും പരാതിയില്ല. ഇപ്പോള്‍ എസ്.എന്‍.ഡി.പിയിലുള്ളവരാരും പാര്‍ട്ടി മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post